Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Cricket

സീ​ചെം ട്രോ​ഫി: കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ന് വി​രാ​മം, ഹി​മാ​ച​ൽ ഫൈ​ന​ലി​ൽ

പോ​ണ്ടി​ച്ചേ​രി: സീ​നി​യ​ർ വ​നി​ത​ക​ളു​ടെ സീ​ചെം ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന് ആ​ദ്യ തോ​ൽ​വി. പോ​ണ്ടി​ച്ചേ​രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് ഏ​ഴ് വി​ക്ക​റ്റി​ന് കേ​ര​ള​ത്തെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. കേ​ര​ളം നേ​ര​ത്തെ ത​ന്നെ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​രു ടീ​മു​ക​ളും വീ​ണ്ടും ഏ​റ്റു​മു​ട്ടും. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സ് നേ​ടി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സി.​എം.​സി. ന​ജ്‌​ല​യു​ടെ​യും ആ​ശ ശോ​ഭ​ന​യു​ടെ​യും മി​ക​വാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ന​ജ്‌​ല 50 പ​ന്തി​ൽ 54 റ​ൺ​സും ആ​ശ ശോ​ഭ​ന 38 പ​ന്തി​ൽ 50 റ​ൺ​സും നേ​ടി. 154 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഹി​മാ​ച​ൽ പ്ര​ദേ​ശ് 18.1 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യ​ത്തി​ലെ​ത്തി. 35 പ​ന്തി​ൽ 46 റ​ൺ​സ് നേ​ടി​യ ഹ​ർ​ലീ​ൻ ഡി​യോ​ളാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​ർ.

സൊ​നാ​ൽ ഥാ​ക്കൂ​ർ 29 റ​ൺ​സും മോ​ണി​ക്ക ദേ​വി​യും ദേ​വാ​ൻ​ശി ശ​ർ​മ​യും 27 റ​ൺ​സ് വീ​ത​വും നേ​ടി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. കേ​ര​ള​ത്തി​നാ​യി നി​യ ന​സ്നീ​ൻ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Latest News

Corehub Up